🚨 വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടുകോഴിക്കോട് വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തെ തുടർന്ന് ട്രാക്കിൽ തടസ്സം നേരിട്ടതോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ സർവീസുകൾ വൈകുകയാണ്. പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളും കോഴിക്കോട് പാസഞ്ചർ ട്രെയിനും വൈകിയാണ് സർവീസ് നടത്തുന്നത്.ലോറി ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടർന്ന് റെയിൽവേ അധികൃതരും ജീവനക്കാരും സ്ഥലത്തെത്തി ട്രാക്കിലെ തടസ്സം നീക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തെ തുടർന്ന് കൂടുതൽ ട്രെയിനുകൾക്കും നിയന്ത്രണമോ വൈകലോ നേരിടാൻ സാധ്യതയുണ്ട്.യാത്രക്കാർ ട്രെയിൻ പുറപ്പെടുന്ന സമയം റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച ശേഷം യാത്ര ക്രമീകരിക്കണമെന്ന് നിർദേശം.