Oplus_16908288

ദോഹ | 23 ഒക്ടോബർ 2026

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കി ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2027 ജനുവരി 13 മുതൽ 23 വരെ നടക്കും. ലുസൈൽ സ്റ്റേഡിയമാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ വേദി.

ലോകമെമ്പാടുമുള്ള 240-ലധികം റെസ്റ്റോറന്റുകൾ പങ്കെടുക്കുന്ന മേളയിൽ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾക്കും പുതിയ ബ്രാൻഡുകൾക്കും വേറിട്ട അനുഭവങ്ങൾക്കും പ്രാധാന്യം നൽകും.

“പുതിയ രുചികൾ, പുതിയ ബ്രാൻഡുകൾ, പുതിയ അനുഭവങ്ങൾ” എന്ന സന്ദേശവുമായി എത്തുന്ന ഫെസ്റ്റിവൽ ഭക്ഷണപ്രേമികൾക്ക് ആവേശകരമായ അനുഭവമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *