*ദേശീയദിന അവധി നവംബർ 25, 26ന്;🇴🇲✨* _യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാം_📍മസ്‌കത്ത് |ഒമാൻ ദേശീയദിന അവധി നവംബർ 25, 26 തീയതികളിൽ. അവധി ബുധൻ, വ്യാഴം ദിവസങ്ങളിലായതിനാൽ വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.2026ലെ ദേശീയ, മതപരമായ അവധി ദിനങ്ങൾ വർഷാരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ദേശീയദിന അവധിയുടെ തീയതിയും നേരത്തെ വ്യക്തമാക്കിയത്. ഇതിലൂടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജോലി ക്രമീകരണങ്ങളും വിവിധ പരിപാടികളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കും.വേനൽ ചൂട് കുറഞ്ഞുതുടങ്ങുന്നതോടെ ദേശീയദിന അവധി ക്യാമ്പിംഗ്, ട്രെക്കിംഗ്, ബീച്ച് യാത്രകൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ വിനോദങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അവസരമൊരുക്കും. 2026ലെ കലണ്ടർ പ്രകാരം സുൽത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15നും ഇസ്‌റാഅ് മിഅ്‌റാജ് ജനുവരി 18നും ഹിജ്‌റ പുതുവർഷം ജൂൺ 18നും നബിദിനം ആഗസ്റ്റ് 27നുമായിരുന്നു.ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ തുടങ്ങിയ പെരുന്നാൾ അവധികളുടെ തീയതികൾ ഹിജ്‌റി മാസപ്പിറവി നിർണയിക്കുന്ന മന്ത്രാലയത്തിന്റെ ഔദ്യോഗിക സമിതിയുടെ പ്രഖ്യാപനത്തിന് അനുസരിച്ചാണ് പിന്നീട് അതാത് സമയങ്ങളില്‍ പ്രഖ്യാപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *