*മലിനജല ചോർച്ച അവഗണിക്കരുത്; ജാഗ്രതാ നിർദേശവുമായി നഗരസഭ** ചെറിയ തോതിലുള്ള ചോർച്ചകൾ പോലും അവഗണിക്കരുതെന്നും ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു📍മസ്കത്ത് | മലിനജല ചോർച്ചകൾ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകാമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. ചെറിയ തോതിലുള്ള ചോർച്ചകൾ പോലും അവഗണിക്കരുതെന്നും ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.മലിനജല ചോർച്ചകൾ പൊതുസ്ഥലങ്ങളുടെ ശുചിത്വത്തെയും വൃത്തിയെയും ബാധിക്കുന്നതിനൊപ്പം ദുർഗന്ധത്തിനും കാരണമാകും. കൊതുകുകൾ ഉൾപ്പെടെയുള്ള കീടങ്ങളും എലികളും പെരുകുന്നതിനും ഇത് സാഹചര്യമൊരുക്കു.മണ്ണും ജലസ്രോതസ്സുകളും മലിനമാകുന്നതിനും രോഗകാരികളായ സൂക്ഷ്മാണുക്കൾ വ്യാപിക്കുന്നതിനും മലിനജല ചോർച്ച ഇടയാക്കാം. ഇതുവഴി ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും സാധ്യതയുണ്ടെന്നും നഗരസഭ വ്യക്തമാക്കി.മലിനജല ചോർച്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കുകയും ചെയ്യണമെന്ന് നഗരസഭ അഭ്യർഥിച്ചു.