*ഉപഭോക്തൃ പരാതികൾ;* *മസ്‌കത്തിലെ കിച്ചൻ ഡിസൈൻ സ്ഥാപനം അടച്ചുപൂട്ടി*📍മസ്‌കത്ത് | ഉപഭോക്താക്കളുടെ ആവർത്തിച്ചുള്ള പരാതികളെ തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ കിച്ചൻ ഡിസൈൻ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി പി എ). കരാർ പ്രകാരമുള്ള പ്രവൃത്തികളും സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടിയത്.കരാറിൽ ധാരണയായ പ്രവൃത്തികളും സേവനങ്ങളും പൂർത്തിയാക്കുന്നതിൽ ഉണ്ടായ കാലതാമസവുമായി ബന്ധപ്പെട്ടാണ് സ്ഥാപനത്തിനെതിരെ ഉപഭോക്താക്കൾ പരാതി നൽകിയത്. പരാതികൾ പരിശോധിച്ച ശേഷമാണ് അതോറിറ്റി നടപടിയെടുത്തത്.ഉപഭോക്താക്കളോടുള്ള ബാധ്യതകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ തുടരുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *