ഒമാനിൽ ആറുമാസത്തിനിടെ 5,865 തൊഴിൽ പരാതികൾമസ്‌കത്ത്: 2026-ന്റെ ആദ്യ പകുതിയിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ 5,865 തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയത്തിന്റെ കണക്കുകൾ. ഇതിൽ 2,957 വ്യക്തിഗത പരാതികളും 2,908 കൂട്ടായ പരാതികളുമാണ്.തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും സംബന്ധിച്ച ബോധവത്കരണ പരിപാടികളിൽ 6,335 പേർ പങ്കെടുത്തു. തൊഴിലാളികളുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി എട്ട് പുതിയ തൊഴിലാളി യൂണിയനുകൾക്കും രജിസ്ട്രേഷൻ നൽകി.ഇതിനിടെ തൊഴിലാളികളും തൊഴിലുടമകളും തമ്മിൽ 106 കൂട്ടായ ചർച്ചകൾ നടന്നു. സമരങ്ങളും തൊഴിലാളി കൂട്ടായ്മകളുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും മന്ത്രാലയം രേഖപ്പെടുത്തി.തൊഴിൽ തർക്കങ്ങൾ ചർച്ചകളിലൂടെയും നിയമപരമായ നടപടികളിലൂടെയും പരിഹരിക്കുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. തൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിൽ തർക്കങ്ങൾ കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ബോധവത്കരണ പ്രവർത്തനങ്ങളും സംവാദങ്ങളും ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 1,093 തൊഴിൽ അവസരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.