കൂളിമാട് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം; സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി വേണംകൂളിമാട്: കൂളിമാട് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ജംഗ്ഷനിൽ വ്യക്തമായ ട്രാഫിക് സംവിധാനവും സുരക്ഷാ ക്രമീകരണങ്ങളും അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജംഗ്ഷന്റെ നിർമാണഘട്ടത്തിൽ തന്നെ ഇവിടെ അപകടസാധ്യത വർധിക്കുമെന്ന് ചൂണ്ടിക്കാട്ടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും, അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബന്ധപ്പെട്ടവർ പറയുന്നു. ഇക്കാര്യം അന്ന് പത്രമാധ്യമങ്ങളിലും വാർത്തയായിരുന്നെങ്കിലും ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്നാണ് ആരോപണം.അപകടത്തിൽ ആരുടെ ഭാഗത്താണ് പിഴവ് എന്നത് കണ്ടെത്തുന്നതിലുപരി, കൂളിമാട് ജംഗ്ഷനിൽ ശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണ സംവിധാനവും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് പ്രധാന പരിഹാരം.തുടർച്ചയായ അപകടങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടവും കേരള പൊലീസും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയരുന്നു.#Koolimad #RoadAccident #RoadSafety #TrafficSafety #RoadConstruction