ആദം–തുംറൈത്ത് പാതയിൽ ജാഗ്രതാ നിർദേശം; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ കേന്ദ്രംമസ്കറ്റ്: ആദം മുതൽ തുംറൈത്ത് വരെയുള്ള സുൽത്താൻ സഈദ് ബിൻ തൈമൂർ പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ശക്തമായ കാറ്റിനെ തുടർന്ന് പൊടിയും മണലും ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് കാഴ്ചപരിധി ഗണ്യമായി കുറയാനിടയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. വാഹനമോടിക്കുന്നവർ വേഗത നിയന്ത്രിക്കുകയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.