ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾമസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ കിന്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും.താപനില ഉയർന്നതിനെ തുടർന്ന് കെജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രണ്ടാഴ്ചയോളമാണ് വിദ്യാർഥികൾ ഓൺലൈൻ പഠനം നടത്തിയത്.കാലാവസ്ഥയിൽ മാറ്റം വന്ന സാഹചര്യത്തിലാണ് നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നത്. ഇതോടെ പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരും വീണ്ടും സ്‌കൂളുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *