കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരെ ഏകോപിപ്പിക്കുന്നതിനായി All India Federation of Open Universities Academic Counsellors (AIFOUAC) കേരള സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു.

കൗൺസിലർമാരുടെ തൊഴിൽപരവും അക്കാദമികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകലാശാലാ അധികൃതരുമായി ഇടപെടുകയാണ് സംഘടനയുടെ ലക്ഷ്യം. സംസ്ഥാന കമ്മിറ്റി രൂപീകരണ യോഗം AIFOUAC ദേശീയ ജനറൽ സെക്രട്ടറി ഡോ. സി.കെ. ഷമീം ഉദ്ഘാടനം ചെയ്തു.

കുടിശ്ശികകൾ സമയബന്ധിതമായി അനുവദിക്കുക, പ്രോജക്ട് ഗൈഡുമാരെയും മൂല്യനിർണയ ചുമതലകളും സുതാര്യമായി നിയമിക്കുക, കോൺടാക്ട് ക്ലാസുകളും പരീക്ഷാ ഡ്യൂട്ടികളും കൃത്യമായി നടത്തുക, പ്രതിഫലം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ആവശ്യങ്ങൾ ഉൾപ്പെടുത്തി 14 ഇന മെമ്മോറാണ്ടം ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.

ഭാരവാഹികളായി രമേശ് എൻ.കെ.(പ്രസിഡന്റ്) വൈസ് പ്രസിഡന്റുമാരായി അപർണ എം., ഡോ. സഫീർ അത്തേക്കാടൻ, ഡോ. റഹനാസ് വി.കെ (ജനറൽ സെക്രട്ടറി) ജോയിന്റ് സെക്രട്ടറിമാരായി ഡോ. ഷിജി ഒ., ഷറഫുദ്ദീൻ, കല്ലുവിളയിൽ റേച്ചൽ ജോണി (ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ. കെ.എം. സബീർ, ജിന്റു, ജാസിക്, ഫസൽ പി. എന്നിവരെയും യോഗംതെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *