*ഹജ്ജ് രജിസ്ട്രേഷന് 28 മുതല്‍;പ്രവാസികള്‍ക്കും അവസരം** രജിസ്ട്രേഷൻ നടപടികളിൽ ഹജ്ജ് കമ്പനികൾ ഇടപെടാൻ പാടില്ല* അപേക്ഷകൾ റദ്ദാക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 27🇴🇲മസ്കത്ത് | 2027ലെ ഹജ്ജ് തീർഥാടനത്തിന് ഒമാനിൽ നിന്നുള്ളവർക്കുള്ള രജിസ്ട്രേഷൻ ഈ മാസം 28 മുതൽ ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും https://hajj.om എന്ന ഇലക്ട്രോണിക് പോർട്ടൽ വഴി ഒക്ടോബർ 11 വരെ അപേക്ഷ സമർപ്പിക്കാം.സുതാര്യത ഉറപ്പാക്കാൻ കർശന നിർദേശം രജിസ്ട്രേഷൻ നടപടികളിൽ ഹജ്ജ് കമ്പനികൾ ഇടപെടാൻ പാടില്ലെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് തങ്ങൾക്ക് താത്പര്യമുള്ള ഹജ്ജ് കമ്പനികൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.പോർട്ടൽ വഴി തിരഞ്ഞെടുക്കുന്ന കമ്പനിയുമായുള്ള കരാർ നിയമപരമായി ബാധ്യതയുള്ളതായിരിക്കും. ഇതിനായുള്ള നിശ്ചിത തുക അപേക്ഷകർ ഓൺലൈനായി തന്നെ അടയ്ക്കണം. സമയബന്ധിതമായി പണം അടയ്ക്കാത്ത അപേക്ഷകരുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. നിശ്ചിത സമയത്തിന് മുൻപോ ശേഷമോ ലഭിക്കുന്ന അപേക്ഷകളും, ആവശ്യമായ രേഖകൾ ഇല്ലാത്ത അപേക്ഷകളും പരിഗണിക്കുന്നതല്ല. അർഹരായ അപേക്ഷകരെ വിവരമറിയിക്കുന്നതിനും കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുമായി മന്ത്രാലയം പ്രത്യേക സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്ക് ഒക്ടോബർ 21 മുതൽ നവംബർ 11 വരെയും രണ്ടാം മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്ക് നവംബർ 16 മുതൽ 22 വരെയും മൂന്നാം മുൻഗണനാ വിഭാഗത്തിന് നവംബർ 24 മുതൽ 27 വരെയുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.ഹജ്ജ് കോൺഫറൻസും എക്സിബിഷനും ഒക്ടോബർ 22 മുതൽ 24 വരെ നടക്കും. അപേക്ഷകൾ റദ്ദാക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 27 ആയിരിക്കുമെന്നും വിമാനയാത്രയ്ക്കുള്ള അവസാന തിയ്യതി മെയ് 12 ആണെന്നും ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. അതേസമം, ഇത്തവണത്തെ ഹജ്ജ് ക്വോട്ട സംബന്ധിച്ചോ സ്വദേശികൾക്കും പ്രവാസികൾക്കുമുള്ള വിഹിതം സംബന്ധിച്ചോ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ വര്‍ഷം 14,000 ആയിരുന്നു ഒമാനില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട. ഇതില്‍ 470 വിദേശികള്‍ക്കും അവസരം ലഭിച്ചിരുന്നു. അറബ് രാജ്യക്കാരായ പ്രവാസികള്‍ക്ക് 235ഉം മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 235ഉം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്വാട്ട.