അഗ്നിപർവത ചാരം: ഖത്തർ എയർവേസിന്റെ ജക്കാർത്ത സർവീസുകൾ റദ്ദാക്കിസൊകാർണോ–ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CGK) പ്രവർത്തനങ്ങളെ അഗ്നിപർവത ചാരം ബാധിച്ചതിനെ തുടർന്ന്, ദോഹയ്ക്കും ജക്കാർത്തയ്ക്കുമിടയിലെ നിരവധി ഖത്തർ എയർവേസ് സർവീസുകൾ റദ്ദാക്കി.സെപ്റ്റംബർ 6-ന് സർവീസ് നടത്തേണ്ടിയിരുന്ന QR956, QR957 വിമാനങ്ങളും സെപ്റ്റംബർ 7-ലെ QR954, QR955 വിമാനങ്ങളുമാണ് റദ്ദാക്കിയത്.യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് ഖത്തർ എയർവേസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. സർവീസ് തടസ്സപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അറിയിച്ചു.യാത്രക്കാർ ശ്രദ്ധിക്കുക:വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ഫ്ലൈറ്റിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് ഉറപ്പാക്കുക.