ഖത്തർ AFAQ പേയ്മെന്റ് സംവിധാനത്തിൽ ഔദ്യോഗികമായി ചേർന്നുദോഹ: ഗൾഫ് പേയ്മെന്റ്സ് കമ്പനി (GPC) നടപ്പിലാക്കുന്ന ‘അഫാഖ്’ (AFAQ) പേയ്മെന്റ് സംവിധാനത്തിൽ ഖത്തർ സെൻട്രൽ ബാങ്ക് (QCB) ഔദ്യോഗികമായി ചേർന്നു. സെപ്റ്റംബർ 7-നാണ് പ്രഖ്യാപനം.ഇതോടെ ജി.സി.സി രാജ്യങ്ങളിലെ എല്ലാ സെൻട്രൽ ബാങ്കുകളും AFAQ സംവിധാനത്തിൽ പൂർണ്ണമായി പങ്കാളികളായി. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-നാണയ ഏകീകരണം കൂടുതൽ ശക്തിപ്പെടുത്താനും അതിർത്തി കടന്നുള്ള പേയ്മെന്റുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.ഖത്തറിലെ ദോഹ ബാങ്ക്, ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക്, ദുഖാൻ ബാങ്ക് എന്നിവയും AFAQ സംവിധാനത്തിൽ അംഗങ്ങളായിട്ടുണ്ട്. ഈ ബാങ്കുകൾ സംവിധാനത്തിൽ ചേരുന്ന ഖത്തറിലെ ആദ്യ വാണിജ്യ ബാങ്കുകളിൽ ഉൾപ്പെടുന്നു.ഇതോടെ ജി.സി.സി മേഖലയിലെ AFAQ പങ്കാളി ബാങ്കുകളുടെ എണ്ണം 74 ആയി.പ്രാദേശിക പേയ്മെന്റ് സംവിധാനങ്ങളുടെ കണക്റ്റിവിറ്റിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ QCBയുടെ പങ്കാളിത്തം സുപ്രധാന നാഴികക്കല്ലാണെന്നും അധികൃതർ വ്യക്തമാക്കി.