ചൂടൊഴിയുന്നു, കുളിരെത്തുന്നു; ഖത്തറിൽ ശരത്കാലത്തിന് തുടക്കം!ദോഹ: ഖത്തറിൽ വേനൽക്കാലത്തിന് വിട നൽകി ശരത്കാലത്തിന് തുടക്കമായി. സെപ്റ്റംബർ 23 മുതൽ രാജ്യത്ത് ശരത്കാല കാലാവസ്ഥ ആരംഭിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.ശരത്കാലം ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. പകൽ സമയത്തെ കടുത്ത ചൂടിന് ആശ്വാസം ലഭിക്കുകയും രാത്രികാലങ്ങളിൽ കാലാവസ്ഥ കൂടുതൽ സുഖകരമാകുകയും ചെയ്യും.ഖത്തറിൽ ശരത്കാലം ആരംഭിക്കുന്നതോടെ പുറത്തുള്ള വിനോദ പ്രവർത്തനങ്ങൾക്കും യാത്രകൾക്കും അനുയോജ്യമായ കാലാവസ്ഥയിലേക്ക് രാജ്യം മാറും. അധികൃതർ പുറത്തിറക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *