ഖത്തറിൽ ശരത്കാലം നാളെ മുതൽ; താപനിലയിൽ ആശ്വാസത്തിന് സാധ്യതദോഹ: ഖത്തറിൽ ഈ വർഷത്തെ ശരത്കാലത്തിന് സെപ്റ്റംബർ 23ന് തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.Autumnal Equinox ആയ സെപ്റ്റംബർ 23ന് പകലും രാത്രിയും ഏകദേശം തുല്യ ദൈർഘ്യമുള്ളതായിരിക്കും. സീസൺ മാറുന്നതോടെ രാജ്യത്തെ കാലാവസ്ഥയിലും ക്രമേണ മാറ്റങ്ങൾ പ്രകടമാകുമെന്ന് QMD വ്യക്തമാക്കി.വരുന്ന ദിവസങ്ങളിൽ താപനില കൂടുതൽ മിതമാകാനും ചില പ്രദേശങ്ങളിൽ പ്രാദേശിക മഴ ലഭിക്കാനും സാധ്യതയുണ്ട്. വടക്കുനിന്നുള്ള കാറ്റിന്റെ ശക്തി വർധിക്കുന്നതിനൊപ്പം രാത്രികളിൽ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്.ശരത്കാലത്തിന്റെ വരവിന് മുന്നോടിയായി അൽ സുബ്ര നക്ഷത്രം സെപ്റ്റംബർ 20ന് ഉദിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഖത്തറിൽ ഇനി ചൂട് കുറയുന്ന കാലം… ശരത്കാലത്തിന് സ്വാഗതം!

Leave a Reply

Your email address will not be published. Required fields are marked *