സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം:മന്ത്രി*__ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർത്ഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി