കടുത്ത ചൂട്: ഇന്ത്യൻ സ്‌കൂളുകളിൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്ക്

മസ്‌കത്ത് | പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
കടുത്ത ചൂട് കണക്കിലെടുത്ത് മോണിംഗ് അസംബ്ലി, കായികപരിശീലനം ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. ശുദ്ധമായ കുടിവെള്ളം, എ.സി. സംവിധാനങ്ങളുടെ കാര്യക്ഷമ പ്രവർത്തനം, സ്‌കൂൾ ബസുകളിലെ സുരക്ഷ, ആരോഗ്യപരമായ പ്രത്യേക നിരീക്ഷണം എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവുമാണ് പരമപ്രധാനമെന്ന് ബോർഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *