ചുഴലിക്കാറ്റ് മുതൽ ഭൂകമ്പം വരെ; അപകടസാധ്യതകൾ വിശദീകരിച്ച് ഒമാന്റെ ദേശീയ റിസ്‌ക് രജിസ്റ്റർമസ്‌കത്ത് |അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ നാഷണൽ റിസ്‌ക് രജിസ്റ്ററിന്റെ പൊതുപതിപ്പ് പഠിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, പകർച്ചവ്യാധികൾ, എണ്ണ-രാസവസ്തു ചോർച്ച, സേവന തടസ്സങ്ങൾ തുടങ്ങി ഒമാനെ ബാധിക്കാവുന്ന പ്രധാന അപകടസാധ്യതകളും പ്രതിരോധ മാർഗങ്ങളും രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക സർക്കാർ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിക്കണമെന്നും കമ്മറ്റി നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു