ഖത്തറിൽ ശമ്പളം ഏഴ് ദിവസത്തിനകം നൽകണം; പുതിയ ഉത്തരവ്WPS വഴി ബാങ്ക് അക്കൗണ്ടിലേക്ക് വേതനം നിക്ഷേപിക്കണംദോഹ | ഖത്തറിൽ തൊഴിലാളികളുടെ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ നിലവിൽ വന്നു. വാർഷികമോ പ്രതിമാസമോ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം, ശമ്പളം നൽകേണ്ട തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ തൊഴിലുടമകൾ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്ന് പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.വേതന സംരക്ഷണ സംവിധാനം (WPS) വഴിയാണ് ശമ്പളം നിക്ഷേപിക്കേണ്ടത്.പ്രതിമാസ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഓരോ കലണ്ടർ മാസത്തിന്റെയും ആദ്യ ദിവസം വേതനം നൽകേണ്ടതാണ്. മറ്റ് രീതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഓരോ രണ്ടാഴ്ചയിലൊരിക്കൽ ആദ്യ ദിവസം വേതനം നൽകാനാണ് വ്യവസ്ഥ.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അധികാരപരിധിക്കുള്ളിൽ ഉടൻ നടപ്പാക്കണമെന്നും നിർദേശിക്കുന്നു.പുതിയ വ്യവസ്ഥ തൊഴിലാളികൾക്ക് സമയബന്ധിതമായി ശമ്പളം ലഭ്യമാക്കുന്നതിനും വേതന വിതരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതാണ്.