ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി യാത്രക്കാരുടെ സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധം മസ്കത്ത് | ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഇനി സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധമായും നൽകണം. ട്രാവൽ ഏജൻസികളുടെയോ മറ്റേതെങ്കിലും ഇടനിലക്കാരുടെയോ ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ ഉപയോഗിക്കാൻ ഇനി അനുവദിക്കില്ല.അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ (IATA) നിർദേശങ്ങൾക്കനുസരിച്ചാണ് ഒമാൻ എയർ പുതിയ നടപടി നടപ്പാക്കിയത്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും വിമാന സർവീസുകളിലെ മാറ്റങ്ങൾ, അറിയിപ്പുകൾ, വെബ് ചെക്ക്-ഇൻ സംബന്ധിച്ച വിവരങ്ങൾ എന്നിവ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനുമാണ് ഈ തീരുമാനം.യാത്രക്കാരുടെ യഥാർഥ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ബുക്കിംഗ് മാനേജ് ചെയ്യുന്നതിനും വെബ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്നതിനും തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് ഒമാൻ എയർ മുന്നറിയിപ്പ് നൽകി.വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ സ്വന്തം വിവരങ്ങൾ തന്നെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.