ട്രേഡ് മാർക്ക് രജിസ്‌ട്രേഷന്റെ പ്രാധാന്യം വ്യക്തമാക്കി മന്ത്രാലയംമസ്‌കത്ത് | ബിസിനസ് സ്ഥാപനങ്ങളുടെ ബ്രാൻഡ് തിരിച്ചറിയൽ സംരക്ഷിക്കുന്നതിന് ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ അനിവാര്യമാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. ബിസിനസിന്റെ ദീർഘകാല വളർച്ചയും നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്നതിന് വ്യാപാരമുദ്രകൾ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചു.ട്രേഡ് മാർക്ക് രജിസ്‌ട്രേഷിന്റെ പ്രാധാന്യം സംബന്ധിച്ച് സംഘടിപ്പിച്ച ഔദ്യോഗിക ബോധവത്കരണ പരിപാടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നതിനും വിപണിയിൽ അതിന്റെ വ്യക്തിത്വം ഉറപ്പാക്കുന്നതിനും ട്രേഡ് മാർക്ക് നിർണായകമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.ട്രേഡ് മാർക്ക് രജിസ്‌ട്രേഷിന്റെ പ്രധാന നേട്ടങ്ങൾ:• സ്ഥാപനത്തിന്റെ ലോഗോയ്ക്കും ബ്രാൻഡ് തിരിച്ചറിയലിനും നിയമപരമായ സംരക്ഷണം ലഭിക്കും.• മത്സര സ്ഥാപനങ്ങൾ അനധികൃതമായി ലോഗോയോ ബ്രാൻഡ് പേരോ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും.• സ്ഥാപനത്തിന്റെ വ്യത്യസ്തമായ വ്യാപാരനാമം സംരക്ഷിക്കുന്നതിലൂടെ വിപണിയിലെ വിശ്വാസ്യത വർധിപ്പിക്കാം.• ബ്രാൻഡിന്റെ സാമ്പത്തികവും വാണിജ്യപരവുമായ മൂല്യം ഉയർത്താൻ രജിസ്‌ട്രേഷൻ സഹായിക്കും.• ട്രേഡ് മാർക്കിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമപ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയും.ബിസിനസ് ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ ട്രേഡ് മാർക്കിന് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നത് ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനും സ്ഥാപനത്തിന്റെ വളർച്ച ഉറപ്പാക്കുന്നതിനും സഹായകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.