ഖത്തറിൽ ചൂടിന് ശമനമില്ല; വാരാന്ത്യത്തിലും ഉയർന്ന താപനിലയും ഹ്യൂമിഡിറ്റിയും തുടരും ഖത്തറിൽ ഈ വാരാന്ത്യത്തിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ ഉയർന്ന താപനിലയും രാത്രിയിലും അനുഭവപ്പെടുന്ന ഹ്യൂമിഡിറ്റിയും ജനങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കാനിടയുണ്ട്.ചില പ്രദേശങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.താപനില: 34°C മുതൽ 45°C വരെ.കാറ്റിന്റെ ദിശ: വെള്ളിയാഴ്ച കാറ്റ് വിവിധ ദിശകളിൽ നിന്ന് വീശിയശേഷം വടക്കുകിഴക്കൻ, കിഴക്കൻ ദിശകളിലേക്ക് മാറും.ശനിയാഴ്ച തെക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് ദിശയിൽ വീശുന്ന കാറ്റ് പിന്നീട് വടക്കുകിഴക്കൻ ദിശയിലേക്ക് മാറും.കടൽ താരതമ്യേന ശാന്തമായിരിക്കും. തിരമാലകളുടെ ഉയരം 1 മുതൽ 3 അടി വരെയായിരിക്കും.ഉയർന്ന ചൂട് കാരണം തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.