മെട്രോലിങ്ക് എം304 ബസ് സർവീസിൽ മാറ്റം; ഓഗസ്റ്റ് 16 മുതൽ പുതിയ റൂട്ടിലൂടെ സർവീസ് ആരംഭിക്കുംദോഹ: മെട്രോലിങ്ക് എം304 (Metrolink M304) ബസ് സർവീസിൽ മാറ്റം പ്രഖ്യാപിച്ചു. പുതിയ ക്രമീകരണപ്രകാരം, എം304 ബസ് ഇനി മുതൽ സ്‌പോർട് സിറ്റി സ്റ്റേഷൻ എക്സിറ്റ് 5-ൽ നിന്നായിരിക്കും സർവീസ് നടത്തുക.ഐൻ ഖാലിദ്, ഉമ്മു അൽ സെനീം എന്നീ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഈ സർവീസ് പ്രധാനമായും പ്രയോജനപ്പെടുക.2026 ഓഗസ്റ്റ് 16 (ഞായറാഴ്ച) മുതൽ പുതിയ ക്രമീകരണം നിലവിൽ വരുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കും പുതുക്കിയ റൂട്ട് മാപ്പിനുമായി ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.