ഫാമിലി മെമ്പർമാർക്ക് പ്രത്യേകം ഫോൺ നമ്പർ ഇല്ലെങ്കിലും മെട്രാഷ് (Metrash) ആപ്പ് ആക്ടിവേറ്റ് ചെയ്യാംഖത്തറിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് (ഭാര്യ, കുട്ടികൾ) പ്രത്യേക മൊബൈൽ നമ്പർ ഇല്ലെങ്കിലും മെട്രാഷ് ആപ്പ് എളുപ്പത്തിൽ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.ഇതിനായി പ്രധാന അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തി താഴെ പറയുന്ന നടപടികൾ സ്വീകരിച്ചാൽ മതി:➡️ മെട്രാഷ് ആപ്പിലെ ‘Delegation’ മെനുവിലേക്ക് പോകുക.➡️ ‘Relative Registration’ തിരഞ്ഞെടുക്കുക.➡️ കുടുംബാംഗത്തിന്റെ QID നമ്പർ, QID കാലാവധി അവസാനിക്കുന്ന തീയതി, രജിസ്ട്രേഷനായി ഉപയോഗിക്കേണ്ട മൊബൈൽ നമ്പർ എന്നിവ നൽകുക.➡️ തുടർന്ന് ‘Add’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.✅ രജിസ്ട്രേഷൻ പൂർത്തിയായാൽ, നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് അവരുടെ ഫോണിൽ മെട്രാഷ് ആപ്പ് സജീവമാക്കാൻ സാധിക്കും. ഇതിനായി പ്രത്യേകം ഫോൺ നമ്പർ ആവശ്യമില്ല.