വിവാഹം കഴിഞ്ഞ് കൊറേ നാളായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകളും കണ്ടെത്തി. ഡൽഹിയിലെ RG ഹോസ്പിറ്റലിലാണ് അപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തത്. ലോകത്ത് ഇതുവരെ 300ൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം എന്ന ജന്മാ ഉള്ള അവസ്ഥ ആണിത്.