നിർമാണ ഘട്ടത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വഴിതിരിച്ചുവിടൽ,* ജോലി സമയങ്ങളിൽ ക്രമീകരണം തുടങ്ങിയ നടപടികൾ 🇴🇲മസ്കത്ത് | മസ്കത്ത് എക്സ്പ്രസ്വേ വികസന പദ്ധതിയുടെ കരാറുകാരന് രണ്ടാഴ്ച മുമ്പ് നിർമാണം ആരംഭിക്കുന്നതിനുള്ള അനുമതി നൽകിയതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി അറിയിച്ചു. ഒക്ടോബറിലോ പരമാവധി നവംബറിലോ പദ്ധതിയുടെ പ്രവൃത്തികൾ സ്ഥലത്ത് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.നിർമാണ ഘട്ടത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് വഴിതിരിച്ചുവിടൽ, ജോലി സമയങ്ങളിൽ ക്രമീകരണം തുടങ്ങിയ നടപടികൾ ഉൾപ്പെടുന്ന പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ക്രമീകരിക്കുന്നതിനെക്കുറിച്ചും പഠനം പുരോഗമിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.വിപുലമായ അടിസ്ഥാന സൗകര്യ വികസനംഖുറം നാച്ചുറൽ പാർക്ക്, സീഹ് അൽ മാലിഹ് റൗണ്ട് എബൗട്ടുകൾ സിഗ്നൽ ജംഗ്ഷനുകളാക്കി മാറ്റുന്നതും പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഹൽബാൻ ഇന്റർചേഞ്ച് വരെ എക്സ്പ്രസ്വേ വികസിപ്പിക്കുകയും ബാത്തിന എക്സ്പ്രസ്വേയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.പ്രധാന പാലങ്ങളിലെ പ്രവേശനപുറത്തേക്കുള്ള ഭാഗങ്ങളിൽ അധിക പാതകൾ നിർമിക്കും. മസ്കത്തിൽനിന്ന് ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കായി റുസൈൽ പാലത്തിൽ നേരിട്ടുള്ള എക്സിറ്റ് സൗകര്യവും ഒരുക്കും. പ്രധാന റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക ഫ്ളൈഓവർ പാലങ്ങളും നിർമിക്കും. റുവിയിൽനിന്ന് എക്സ്പ്രസ്വേയിലേക്കുള്ള കണക്ടിവിറ്റിയും ഇതിന്റെ ഭാഗമായി മെച്ചപ്പെടുത്തും. അൽ ഖൂദ് ആറിൽ ട്രാഫിക് സിഗ്നലുകളിലും നവീകരണം നടപ്പാക്കും. ഗതാഗത സംഘർഷ സാധ്യതയുള്ള പോയിന്റുകൾ കുറയ്ക്കുകയാണ് ലക്ഷ്യം. ഗുബ്ര മുതൽ അൽ മഅ്ബീല വരെ നീളുന്ന കളക്ടർഡിസ്ട്രിബ്യൂട്ടർ (സി ഡി) റോഡുകളും നവീകരിച്ച് പ്രവേശനവും പുറത്തേക്കുള്ള ഗതാഗതവും കൂടുതൽ സുഗമമാക്കും