മസ്‌കറ്റിൽ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് സെപ്റ്റംബർ 25ന്മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ പൗരന്മാരുടെ പരാതികളും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും നേരിട്ട് കേൾക്കുന്നതിനായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ എംബസി പരിസരത്താണ് പരിപാടി.ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ അധ്യക്ഷതയിൽ നടക്കുന്ന ഓപ്പൺ ഹൗസിൽ ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ പരാതികളും വിവിധ ക്ഷേമ വിഷയങ്ങളും ഉന്നയിക്കാം.അതേസമയം, പാസ്‌പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ വിതരണം, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ ഓപ്പൺ ഹൗസിൽ ലഭ്യമാകില്ലെന്ന് എംബസി അറിയിച്ചു.നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. ഇവരുമായി എംബസി ഉദ്യോഗസ്ഥർ പിന്നീട് ബന്ധപ്പെടും.ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എംബസി നൽകിയ രജിസ്ട്രേഷൻ ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.Registration link:https://forms.gle/ZvHrKNgEUcNiZocL9

Leave a Reply

Your email address will not be published. Required fields are marked *