മസ്കത്ത്: ഒമാനിലെ ദാഖിലിയ്യ ഗവർണറേറ്റിൽ പൊതുമര്യാദകൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും നിരക്കാത്ത ചിത്രങ്ങളും ഡിസൈനുകളും അടങ്ങിയ 1,609 സ്കൂ‌ൾ പഠനസാമഗ്രികൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിപണികൾ കേന്ദ്രീകരിച്ച് അതോറിറ്റി നടത്തുന്ന ‘ബാക്ക് ടു സ്കൂൾ’ പരിശോധനാ കാമ്പയിനിന്റെ ഭാഗമായാണ് നടപടി. നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. സ്കൂൾ തുറക്കുന്ന സീസണിൽ വിപണിയിലെത്തുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും, ഉപഭോക്താക്കളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് CPA അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *