ഇറാനിയൻ പൈലറ്റുമാരെ തടവിലാക്കിയെന്ന പ്രചാരണം തള്ളി ഖത്തർഇറാനിയൻ പൈലറ്റുമാരെ തടവിലാക്കിയെന്ന പ്രചാരണം തള്ളി ഖത്തർദോഹ: ഇറാനിയൻ പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഖത്തർ ഔദ്യോഗികമായി നിഷേധിച്ചു.ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഖത്തരി വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും തുടർന്ന് അന്താരാഷ്ട്ര നിയമപ്രകാരം രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പൈലറ്റുമാരിൽ ഒരാളുടെ ഭൗതികാവശിഷ്ടം കണ്ടെത്തിയതായും അത് കൈമാറുന്നതിനായി അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ച് ഇറാനിയൻ അധികൃതരുമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം അറിയിച്ചു.തിരച്ചിൽ നടപടികളുടെ വിവരങ്ങൾ പങ്കുവെക്കുന്നതിനായി ഏപ്രിലിൽ ഖത്തർ സന്ദർശിക്കാൻ ഇറാനിയൻ സംഘത്തിന് ക്ഷണം നൽകിയിരുന്നെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *