പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടംകോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ പന്തീരാങ്കാവ് സ്വദേശിയായ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി പരിശോധിച്ചു. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു. പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പുക ഉയരുന്നത് കണ്ട ഉടനെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *