ലൈസൻസില്ലാത്ത മൊബൈൽ ആപ്പിലൂടെ വിദേശത്തേക്ക് പണമിടപാട്; ഏഷ്യൻ സ്വദേശി അറസ്റ്റിൽമസ്‌കറ്റ്: പ്രവാസി തൊഴിലാളികളെ ലക്ഷ്യമിട്ട് ലൈസൻസില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അനധികൃതമായി വിദേശത്തേക്ക് പണമിടപാട് നടത്തിയ ഏഷ്യൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് (ROP) അറസ്റ്റ് ചെയ്തു.അംഗീകൃത ബാങ്കിങ്, എക്‌സ്‌ചേഞ്ച് സംവിധാനങ്ങളെ മറികടന്നാണ് പ്രതി സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഈ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിരുന്നതെന്ന് ആർ.ഒ.പി അറിയിച്ചു.രാജ്യാന്തര പണമിടപാടുകൾ നടത്തുന്നതിനായി ലൈസൻസില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.ഒമാനിൽ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അധികൃതർ അംഗീകരിച്ച ബാങ്കുകളുടെയും എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെയും സേവനങ്ങൾ മാത്രം ഉപയോഗിക്കാൻ ആർ.ഒ.പി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *