കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിൽ കരിങ്കൽ ക്വാറിക്ക് അനുമതിയെന്ന് ആരോപണം; പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ ചോദ്യം ചെയ്തുകോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകിയെന്ന ആരോപണത്തെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ നാട്ടുകാർ രംഗത്തെത്തി. വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ നേരിട്ട് ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്