ഒമാനിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത; വിവിധ ഗവർണറേറ്റുകൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ, ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മഴയെത്തുടർന്ന് ചില പ്രദേശങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയാനും റോഡുകളിൽ അപകടസാധ്യത വർധിക്കാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കുകയും ചെയ്യുക.