മസ്കത്ത്: ഒമാനിൽ ഭക്ഷ്യോൽപന്നങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച പ്രമുഖ കമ്പനികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും സമൻസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ കണ്ടെത്തിയ ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്നാണ് അതോറിറ്റിയുടെ ഈ അടിയന്തിര നടപടി.ഭക്ഷണ ഉൽപന്നങ്ങളുടെ പ്രചാരണ സാമഗ്രികളും പരസ്യങ്ങളും നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കാനും, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *