🇮🇳 മസ്കറ്റിൽ ‘വികസിത് ഭാരത് റൺ’; ഒക്ടോബർ 2ന് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടംമസ്കറ്റ്: ഫിറ്റ്നസ്, ഐക്യം, സാമൂഹിക കൂട്ടായ്മ, വികസിത് ഭാരത്, ശുചിത്വ ഭാരതം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യൻ എംബസി മസ്കറ്റിന്റെ നേതൃത്വത്തിൽ ‘വികസിത് ഭാരത് റൺ’ സംഘടിപ്പിക്കുന്നു.2026 ഒക്ടോബർ 2 വെള്ളിയാഴ്ചയാണ് പരിപാടി നടക്കുന്നത്. പങ്കെടുക്കുന്നവർ രാവിലെ 6 മണിക്ക് റിപ്പോർട്ട് ചെയ്യണം. കൂട്ടയോട്ടം 6.30ന് ആരംഭിക്കും.വികസിതവും ശുചിത്വപരവുമായ ഇന്ത്യ എന്ന ആശയത്തെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തത്തോടെ ആരോഗ്യകരമായ ജീവിതശൈലിയും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.