*”അറിയില്ലായിരുന്നു എന്നത് രക്ഷയല്ല’;* *മയക്കുമരുന്ന് കടത്തിന് വധശിക്ഷ: പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌** മറ്റൊരാളുടെ ബാഗോ പാഴ്‌സലോ പരിശോധിക്കാതെ രാജ്യത്തേക്ക് കൊണ്ടുവരുന്ന പ്രവാസികൾ നിയമക്കുരുക്കിലാകാം* ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും മരുന്ന് കൊണ്ടുവരുന്നതിനുള്ള നിലവിലെ അനുമതികളും വ്യവസ്ഥകളും പരിശോധിക്കണം 🇴🇲മസ്‌കത്ത് | ഒമാനിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തേക്ക് മയക്കുമരുന്നുകളോ നിരോധിത സൈക്കോട്രോപിക് വസ്തുക്കളോ കടത്തുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷ വരെയുള്ള ശിക്ഷകൾ. മയക്കുമരുന്ന് കടത്ത്, ഇറക്കുമതി, കയറ്റുമതി, കൈവശംവെക്കൽ, വിതരണം തുടങ്ങിയ കുറ്റങ്ങൾക്ക് കനത്ത തടവും വൻ പിഴയും തുടങ്ങി ഗുരുതരമായ ചില കേസുകളിൽ ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാം.പ്രവാസികൾ പ്രത്യേകിച്ച് മറ്റൊരാളുടെ പാഴ്‌സൽ, ബാഗ്, ലഗേജ്, മരുന്ന് പാക്കറ്റ്, സമ്മാനപ്പൊതി തുടങ്ങിയവ പരിശോധിക്കാതെ ഏറ്റുവാങ്ങി ഒമാനിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം. തങ്ങളുടെ ബാഗിൽ എന്താണ് ഉള്ളതെന്ന് ഉറപ്പാക്കാതെയും മറ്റൊരാളുടെ നിർദേശപ്രകാരം പാക്കേജുകൾ കൊണ്ടുവരുന്നതും പിന്നീട് നിയമപ്രശ്‌നങ്ങൾക്ക് കാരണമാകാം.വിതരണത്തിനായി മയക്കുമരുന്ന് ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപ്പാദിപ്പിക്കുക, നിർമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് തടവിനൊപ്പം 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴ ചുമത്താം. കുറ്റം ആവർത്തിക്കുക, ഔദേ്യാഗിക അധികാരമോ ലൈസൻസോ ദുരുപയോഗം ചെയ്യുക, നിയമപരമായ ശേഷി കുറഞ്ഞ വ്യക്തികളെ ഉപയോഗപ്പെടുത്തുക, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി സഹകരിക്കുകയോ അവയിൽ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിൽ വധശിക്ഷ വരെ ബാധകമാകാം.വിതരണത്തിനായി മയക്കുമരുന്ന് കൈവശംവെക്കുക, കൊണ്ടുപോകുക, വിൽക്കുക, കൈമാറുക, വിതരണം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും ലഭിക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ക്യാമ്പുകൾ, ജയിലുകൾ തുടങ്ങിയ സംരക്ഷിത മേഖലകളിലോ അവയുടെ പരിസരത്തോ ഇത്തരം കുറ്റകൃത്യങ്ങൾ നടന്നാൽ ശിക്ഷ ജീവപര്യന്തം തടവായി ഉയരാനും നിയമം വ്യവസ്ഥ ചെയ്യുന്നു.അതേസമയം, വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ കൈവശംവെക്കുക, സ്വന്തമാക്കുക, വാങ്ങുക, ഉൽപ്പാദിപ്പിക്കുക, നിർമിക്കുക തുടങ്ങിയ കുറ്റങ്ങൾക്കും ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവലോക ഹൃദയ ദിനംയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണംഒമാനിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വന്തം ലഗേജ് മറ്റാരെയും കൈകാര്യം ചെയ്യാൻ ഏൽപ്പിക്കാതിരിക്കുക, മറ്റൊരാളുടെ പാക്കേജ് സ്വന്തം പേരിൽ കൊണ്ടുപോകാതിരിക്കുക, പരിചയമില്ലാത്ത വ്യക്തികളിൽ നിന്ന് മരുന്നുകളോ പൊടികളോ ഗുളികകളോ മറ്റ് വസ്തുക്കളോ സ്വീകരിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പ്രവാസികൾ സ്വീകരിക്കണം. പ്രത്യേകിച്ച് “സമ്മാനം’, “മരുന്ന്’, “വ്യക്തിഗത സാധനം’ എന്ന പേരിൽ ലഭിക്കുന്ന പാക്കറ്റുകളുടെ ഉള്ളടക്കം ഉറപ്പാക്കാതെ കൊണ്ടുവരുന്നത് ഒഴിവാക്കണം. നാട്ടിൽ നിയമാനുസൃതമായോ സാധാരണ ഉപയോഗത്തിലായോ കാണുന്ന ചില മരുന്നുകൾക്കും വസ്തുക്കൾക്കും ഒമാനിൽ വ്യത്യസ്ത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം. അതിനാൽ ഡോക്ടർ നിർദേശിച്ച മരുന്നുകൾ പോലും യാത്രയ്ക്കുമുമ്പ് ഒമാനിലെ നിലവിലെ നിയമങ്ങളും ആവശ്യമായ അനുമതികളും പരിശോധിച്ചശേഷം മാത്രമേ കൊണ്ടുവരാവൂ.”അറിയില്ലായിരുന്നു’ എന്നത് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഉറപ്പായ മാർഗമല്ല. അതിനാൽ സ്വന്തം ബാഗിലും പാഴ്‌സലിലും എന്താണ് കൊണ്ടുവരുന്നതെന്ന് പൂർണമായി ഉറപ്പാക്കിയശേഷം മാത്രമേ യാത്രക്കാർ ഒമാനിലേക്ക് പ്രവേശിക്കാവൂ.അതേസമയം, മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനും പുതിയ നിയമം അവസരം നൽകുന്നുണ്ട്. നിയമത്തിൽ നിർദേശിച്ച വ്യവസ്ഥകൾ പാലിക്കുന്ന സാഹചര്യത്തിൽ, തടവിന് പകരം പുനരധിവാസ കേന്ദ്രങ്ങളിലേക്കോ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റാൻ കോടതിക്ക് ഉത്തരവിടാം. സ്വമേധയാ ചികിത്സയ്ക്കായി അധികൃതരെ സമീപിക്കുന്ന മയക്കുമരുന്ന് ഉപയോക്താവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യില്ലെന്നും നിയമം വ്യക്തമാക്കുന്നു.കർശനമായി പാലിക്കേണ്ട കാര്യങ്ങൾമറ്റുള്ളവരുടെ ലഗേജ് വാങ്ങരുത് | അപരിചിതരോ പരിചയക്കാരോ നൽകുന്ന പാഴ്‌സലുകളും ലഗേജുകളും കൃത്യമായി പരിശോധിക്കാതെ നാട്ടിൽ നിന്നും ഒമാനിലേക്ക് കൊണ്ടുവരരുത്. ഇവയിൽ മയക്കുമരുന്ന് കണ്ടെത്തിയാൽ, അത് കൊണ്ടുവരുന്ന ആളായിരിക്കും നിയമപരമായി പൂർണ്ണ ഉത്തരവാദി.മരുന്നുകൾ കൊണ്ടുവരുമ്പോൾ | നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ചില വേദനസംഹാരികൾക്കും ഉറക്കഗുളികകൾക്കും മാനസിക രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ഒമാനിൽ കർശന നിയന്ത്രണങ്ങളോ വിലക്കോ ഉണ്ട്. അതിനാൽ, മരുന്നുകൾ കൊണ്ടുവരുമ്പോൾ അംഗീകൃത ഡോക്ടറുടെ കുറിപ്പടി (പ്രിസ്‌ക്രിപ്ഷൻ) നിർബന്ധമായും കൈയ്യിൽ കരുതുക. ഒമാനിലേക്ക് ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നതിന് അനുമതിയുണ്ടോ എന്ന് മുൻകൂട്ടി പരിശോധിക്കുക.അജ്ഞത ഒരു ഒഴിവുകഴിവല്ല | നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നത് ഒമാനിലെ നിയമ വ്യവസ്ഥയിൽ അംഗീകരിക്കില്ല. അത്യാധുനിക സ്‌കാനറുകളും പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെയും ഉപയോഗിച്ചുള്ള കർശന പരിശോധന ഒമാനിലെ വിമാനത്താവളങ്ങളിലും കര, കടൽ അതിർത്തികളിലുമുണ്ട്.സംശയകരമായ സാഹചര്യങ്ങൾ | എയർപോർട്ടിൽ വച്ചോ പുറത്തോ വെച്ച് പരിചയമില്ലാത്ത ആർക്കെങ്കിലും സാധനങ്ങൾ കൈമാറാൻ ആവശ്യപ്പെടുന്ന കോളുകളോ സന്ദേശങ്ങളോ വന്നാൽ, അതിൽ ഉൾപ്പെടാതിരിക്കുകയും ആവശ്യമെങ്കിൽ റോയൽ ഒമാൻ പോലീസിനെ വിവരമറിയിക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *