*”നോർക്ക കെയർ പ്ലസ് സമയപരിധി ഒരു മാസം കൂടി നീട്ടണം’*🇴🇲മസ്‌കത്ത് | നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നു, എന്നാൽ, നോർക്ക ഐഡി ലഭിക്കുന്നതിലെ കാലതാമസവും ഓൺലൈൻ നടപടികളിലെ സാങ്കേതിക തടസ്സങ്ങളും നിരവധി പ്രവാസികൾക്ക് തിരിച്ചടിയായെന്നാണ് പരാതി.പദ്ധതിയിൽ അംഗമാകുന്നതിന് നോർക്ക ഐ ഡി നിർബന്ധമാണ്. പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പല അപേക്ഷകർക്കും ഐഡി ലഭിച്ചിട്ടില്ലെന്നാണ് പ്രവാസികൾ പറയുന്നത്. ഐ ഡിക്കായി അപേക്ഷിച്ച് ആവശ്യമായ ഫീസ് അടച്ചിട്ടും കാർഡ് നമ്പർ ലഭിക്കാതെ കാത്തിരിക്കുന്നവരും നിരവധിയുണ്ട്.ഐ ഡി ലഭിക്കാത്തത് പ്രതിസന്ധിസെർവർ തിരക്ക്, സാങ്കേതിക പ്രശ്‌നങ്ങൾ, അപേക്ഷകളുടെ വെരിഫിക്കേഷൻ വൈകുന്നത് തുടങ്ങിയ കാരണങ്ങളാണ് നോർക്ക ഐ ഡി ലഭിക്കുന്നതിലെ കാലതാമസത്തിന് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്.ഐ ഡിക്കായി അപേക്ഷിച്ച് ഫീസ് അടച്ചുകഴിഞ്ഞവരുടെ കാര്യത്തിൽ ഐഡി അനുവദിക്കുന്നതിലെ കാലതാമസം അപേക്ഷകരുടെ നിയന്ത്രണത്തിന് പുറത്തുള്ള വിഷയമാണെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഐഡി ലഭിക്കാൻ കാത്തിരിക്കുന്നവരുടെ അവസരം സമയപരിധിയുടെ പേരിൽ നഷ്ടപ്പെടരുതെന്നാണ് ആവശ്യം.പേയ്‌മെന്റിന് ശേഷവും എൻറോൾമെന്റ് തടസ്സംഅപേക്ഷകരുടെ എണ്ണം വർധിച്ചതോടെ ഓൺലൈൻ സംവിധാനത്തിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായും പരാതിയുണ്ട്. ഇൻഷുറൻസ് പ്രീമിയം അടച്ച ശേഷവും സാങ്കേതിക കാരണങ്ങളാൽ എൻറോൾമെന്റ് നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തവരും ഉണ്ടെന്നാണ് അപേക്ഷകർ പറയുന്നത്.പേയ്‌മെന്റ് നടത്തിയിട്ടും എൻറോൾമെന്റ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.ഒരു മാസം കൂടി സമയം വേണംനിലവിലെ സെപ്റ്റംബർ 18 എന്ന സമയപരിധി കുറഞ്ഞത് ഒരു മാസം കൂടി നീട്ടണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. ഇതുവഴി നോർക്ക ഐഡിക്കായി നിലവിൽ കാത്തിരിക്കുന്നവർക്ക് ഐ ഡി ലഭിച്ച ശേഷം ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും.നോർക്ക റൂട്ട്‌സ് അധികൃതർ അടിയന്തരമായി ഇടപെട്ട് സമയപരിധി നീട്ടുന്നതിനൊപ്പം ഐഡി ലഭിക്കുന്നതിലെ കാലതാമസം, സെർവർ തകരാറുകൾ, പേയ്‌മെന്റിന് ശേഷമുള്ള എൻറോൾമെന്റ് തടസ്സങ്ങൾ എന്നിവ പരിഹരിക്കണമെന്നും അപേക്ഷകർ ആവശ്യപ്പെടുന്നു.പ്രവാസികളുടെ സാമൂഹിക സുരക്ഷ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയായതിനാൽ സാങ്കേതികവും ഭരണപരവുമായ കാലതാമസങ്ങളുടെ പേരിൽ അർഹരായവർക്ക് അവസരം നഷ്ടപ്പെടരുതെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട്ഡോ. സജി ഉതുപ്പാ

Leave a Reply

Your email address will not be published. Required fields are marked *