*ഖത്തറിൽ ചിക്കനും ചില പച്ചക്കറികൾക്കും കസ്റ്റംസ് തീരുവ നിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ്*(17 Sep 2026)മുറിക്കാത്തതോ, പുതിയതോ, തണുപ്പിച്ചതോ ആയ ചിക്കൻ (ചിക്കൻ ബ്രെസ്റ്റ്, തുട, ചിറകുകൾ എന്നിവ ഉൾപ്പെടെ) കസ്റ്റംസ് തീരുവ നിരക്ക് 18 ശതമാനമായി ഉയർത്തി.കൃഷിയുടെ ഉത്പാദനക്ഷമത കൂടുതലുള്ള സമയങ്ങളിൽ, ചുരയ്ക്ക (zucchini), വഴുതനങ്ങ (eggplants), തക്കാളി (tomatoes) തുടങ്ങിയ ചില കാർഷികോൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി വർദ്ധിപ്പിക്കും.പുതിയ തക്കാളിയുടെ ഉയർന്ന തീരുവ നിരക്ക് ജനുവരി മുതൽ മെയ് വരെയും, വഴുതനങ്ങയുടേത് ജനുവരി മുതൽ ഏപ്രിൽ വരെയും നവംബർ മുതൽ ഡിസംബർ വരെയുമായിരിക്കും ബാധകമാകുക.ചുരയ്ക്കയുടെ ഉയർന്ന തീരുവ ജനുവരി മുതൽ ഏപ്രിൽ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലും ഈടാക്കും.ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച് (September 16) 60 ദിവസത്തിനു ശേഷമാണ് ഈ വർദ്ധിപ്പിച്ച കസ്റ്റംസ് തീരുവ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *