ഒമാനിൽ ഓൺലൈൻ യാത്രാ തട്ടിപ്പുകൾ വർധിക്കുന്നു; യാത്രക്കാർക്ക് ജാഗ്രതാ നിർദേശംമസ്കത്ത് | ഒമാനിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് വ്യാജ വിമാന, ഹോട്ടൽ, ട്രാവൽ ബുക്കിംഗ് വെബ്സൈറ്റുകൾ വഴി ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ഫിഷിംഗ് സൈറ്റുകളും വ്യാജ പേയ്മെന്റ് പോർട്ടലുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്.ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ വിശ്വസനീയമായ മൊബൈൽ ആപ്പുകളിലൂടെയോ മാത്രം ബുക്കിംഗ് നടത്തണമെന്നും, സംശയാസ്പദമായ ലിങ്കുകളിലും ഓഫറുകളിലും ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. വെബ്സൈറ്റ് വിലാസം ശ്രദ്ധാപൂർവം പരിശോധിക്കുകയും സുരക്ഷിതമല്ലാത്ത വൈ-ഫൈ നെറ്റ്വർക്കുകൾ വഴി സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുകയും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.