മസ്കത്ത്: മസ്കത്തിലെ അൽ ഖുവൈറിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. ബിഷാറയിലെ റിട്ട. സർവിസ് എൻജിനീയറായ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗർ ശ്രീലയത്തിൽ മുത്തോടി ശ്രീധരൻ (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. താമസിക്കുന്ന ഫ്ലാറ്റിന് മുകളിൽ ടെറസിൽ വ്യായാമത്തിനായി പോയപ്പോഴാണ് അപകടം. 1990 മുതൽ ഒമാനിൽ പ്രവാസിയാണ്.