കേരളം അസാധാരണമായ ചൂടിന്റെ പിടിയിൽ, താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു

കേരളത്തിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് കൂടിയ ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ഇന്നും നാളെയും രാവിലെ 11 മുതൽ ഉച്ചക്ക് 3 വരെയുള്ള സമയത്ത് എല്ലാരും Maximum നേരിട്ട് (വെയിൽ) ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. എല്ലാരും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക, പരമാവധി ശുദ്ധമായ വെള്ളം തന്നെ കുടിക്കുക

Dehydration ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയത് പകൽ സമയത്ത് കുടിക്കാതിരിക്കുക

പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *