ലഹരി ഉപയോഗത്തെ ചൊല്ലിയുളള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്കടിയേറ്റ ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. ശേഷം വിഷം കഴിച്ച പിതാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കുന്നയാളാണ് ജസ്റ്റിൻ ജോയ് എന്ന് മൂന്നാർ പൊലീസ് അറിയിച്ചു.