*വ്യാജ ജോലി വാഗ്ദാനം; ഒമാനിൽ കുടുങ്ങിയ യുവതികൾക്ക് തുണയായി** സാമൂഹിക ഇടപെടൽ സാമൂഹിക പ്രവര്ത്തകരായ ഡോ. സജി ഉതുപ്പാന്, നിയാസ് ചെണ്ടയാട് എന്നിവരുടെ ഇടപെടലാണ് ഇവര്ക്ക് രക്ഷയായത്🇴🇲മസ്കത്ത് | വിദേശത്ത് മികച്ച ജോലി എന്ന സ്വപ്നവുമായി ഒമാനിലെത്തിയ റാന്നി സ്വദേശികളായ രണ്ട് യുവതികൾക്ക് മാസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ നാട്ടിലേക്ക് മടക്കം. വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനത്തിൽ കുടുങ്ങി സാമ്പത്തികമായും നിയമപരമായും പ്രതിസന്ധിയിലായ യുവതികളെ സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാന്റെ ഇടപെടലിലൂടെയാണ് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. സമാനമായി ജോലി വാഗ്ദാനത്തിൽ ഒമാനിലെത്തി ദുരിതത്തിലായ ബംഗളൂരു സ്വദേശിനിയായ യുവതിക്കും ഇടപെടലിലൂടെ സുരക്ഷയൊരുക്കി നാട്ടിലേക്ക് മടക്കി അയച്ചു.പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശികളായ 25 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് യുവതികളാണ് കഴിഞ്ഞ നവംബറിൽ ജോലി തേടി ഒമാനിലെത്തിയത്. റാന്നിയിലെ ഒരു ഏജൻസി വഴി ജോലി വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് വലിയ തുക നൽകിയായിരുന്നു യാത്ര. എന്നാൽ മസ്കത്തിലെത്തിയപ്പോഴാണ് തൊഴിൽ വിസയ്ക്ക് പകരം സന്ദർശക വിസയിലാണ് എത്തിയതെന്ന് മനസ്സിലായതെന്ന് യുവതികൾ പറയുന്നു.തുടർന്ന് മസ്കത്തിലെ മറ്റൊരു ഏജന്റിന്റെ താമസസ്ഥലത്താണ് ഇവരെ പാർപ്പിച്ചത്. ഉടൻ ജോലി ശരിയാക്കുമെന്ന് പലതവണ ഉറപ്പുനൽകിയെങ്കിലും ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാറിയിട്ടും ജോലി ലഭിച്ചില്ല. ഇതിനിടെ സന്ദർശക വിസയുടെ കാലാവധിയും അവസാനിച്ചു. ഏകദേശം ഒൻപത് മാസത്തോളം നിയമപരവും സാമ്പത്തികവുമായ പ്രതിസന്ധിയിലായിരുന്നുവെന്ന് യുവതികൾ പറയുന്നു.മതിയായ ഭക്ഷണവും താമസസൗകര്യവും പോലും ലഭിക്കാതെ വന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇതിനിടെ സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് രഞ്ജിത് എന്ന ഏജന്റ് വീണ്ടും പണം വാങ്ങിയതായും യുവതികൾ ആരോപിച്ചു. ഇരുവരിൽ നിന്നുമായി ഏകദേശം ഏഴ് ലക്ഷം രൂപ വീതം വാങ്ങിയതായും ഒരാളുടെ കൈവശമുണ്ടായിരുന്ന സ്വർണമാലയും വാങ്ങിയതായും പരാതിയിലുണ്ട്. വിസയും ജോലിയും ശരിയാക്കാമെന്ന ഉറപ്പിലാണ് പണം കൈപ്പറ്റിയതെന്നും യുവതികൾ ആരോപിക്കുന്നു.ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതികൾ സഹായം തേടിയത്. നാട്ടിൽ കുടുംബാംഗങ്ങൾ റാന്നി എം എൽ എ അഡ്വ. പഴകുളം മധുവിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. എം എൽ എയുടെ ഇടപെടലിനെ തുടർന്ന് ഡോ. സജി ഉതുപ്പാനുമായി ബന്ധപ്പെട്ടാണ് തുടർനടപടികൾ സ്വീകരിച്ചത്.ഡോ. സജി ഉതുപ്പാൻ ബന്ധപ്പെട്ടവരുമായി അടിയന്തരമായി ഏകോപനം നടത്തി യുവതികളെ താമസസ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി പോലീസ് ഷെൽട്ടർ ഹോമിലെത്തിച്ചു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി ഇരുവരെയും നാട്ടിലേക്ക് മടക്കി അയച്ചു.സോഷ്യൽ മീഡിയ ജോലി വാഗ്ദാനം; ബംഗളൂരു സ്വദേശിനിക്കും രക്ഷസമാനമായ മറ്റൊരു സംഭവത്തിലും ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ അടിയന്തര ഇടപെടലുണ്ടായി. സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലിലൂടെ ലഭിച്ച ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ഒമാനിലെത്തിയ 23കാരിയായ ബംഗളൂരു സ്വദേശിനി ദുരിതത്തിലായ സംഭവമാണ് ശ്രദ്ധയിൽപ്പെട്ടത്.സാമൂഹിക പ്രവർത്തകൻ നിയാസ് ചെണ്ടയാടിനൊപ്പം നടത്തിയ ഇടപെടലിലൂടെ യുവതിയെ സുരക്ഷിതമായ സാഹചര്യത്തിലേക്ക് മാറ്റുകയും ബന്ധപ്പെട്ട നിയമസംവിധാനങ്ങളുടെ സംരക്ഷണത്തിലാക്കുകയും ചെയ്തു. മൂന്ന്നാല് ദിവസത്തിനുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കി വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി യുവതിയെയും സുരക്ഷിതമായി ബംഗളൂരുവിലേക്ക് മടക്കി അയച്ചു.വിദേശ ജോലി എന്ന സ്വപ്നവുമായി എത്തുന്നവരെ വ്യാജ വാഗ്ദാനങ്ങളിലൂടെ ചൂഷണം ചെയ്യുന്ന സംഭവങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്ന് ഡോ. സജി ഉതുപ്പാൻ പറഞ്ഞു. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ നിയമപരമായ അംഗീകാരം, തൊഴിൽ വിസ, തൊഴിലുടമ, ജോലി സംബന്ധമായ രേഖകൾ എന്നിവ കൃത്യമായി പരിശോധിക്കണം. വിദേശ ജോലി എന്ന സ്വപ്നം ദുരിതത്തിലേക്ക് നയിക്കാതിരിക്കാൻ ഉദ്യോഗാർഥികൾ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റിക്രൂട്ട്മെന്റ് ശൃംഖലകൾക്കെതിരെ ഇന്ത്യയിലെയും കേരളത്തിലെയും ബന്ധപ്പെട്ട അധികാരികൾ ശക്തമായ പരിശോധനയും നിയമനടപടികളും സ്വീകരിക്കണമെന്നും ഡോ. സജി ഉതുപ്പാൻ ആവശ്യപ്പെട്ടു. വിദേശ ജോലി തേടുന്നവർ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയും ഔദ്യോഗിക സംവിധാനങ്ങൾ മുഖേനയും മാത്രം നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി