സ്വർണവിലയില്‍ ഉച്ചയ്ക്ക് വൻ ഇടിവ്. രാവിലെ കുറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നുവെന്ന ഭായം അന്താരാഷ്ട്ര വിപണിയില്‍ ശക്തമായിരിക്കുകയാണ്.ഇത് ഔണ്‍സ് വിലയില്‍ വലിയ ഇടിവ് വരുത്തി. നിലവില്‍ രാജ്യാന്തര വില ഔണ്‍സിന് 27.53 ഡോളർ താഴ്ന്ന് 4350 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഈ ഇടിവിൻ്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുത്തനെ കുറഞ്ഞത്.
രാവിലെ ഗ്രാമിന് 15 രൂപ രൂപ കുറഞ്ഞ് 14,270 യായിരുന്നു വില. പവന് 1,14,160 രൂപയായി. എന്നാല്‍ ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപ ഇടിഞ്ഞു. പവൻ വില 800 രൂപ താഴ്ന്ന് 1,13,360 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 11,645 രൂപയായി.
രാവിലത്തെ വില
22 കാരറ്റ് ഗ്രാം – 14,270, പവൻ – 1,14,16018 കാരറ്റ് ഗ്രാം – 11,725, പവൻ – 93,800വെള്ളി ഗ്രാം – 250, 10 ഗ്രാം – 2,500
ഉച്ചയ്ക്ക് ശേഷമുള്ള വില
22 കാരറ്റ് ഗ്രാം – 14,170, പവൻ – 1,13,36018 കാരറ്റ് ഗ്രാം – 11,645, പവൻ – 93,160വെള്ളി ഗ്രാം – 250, 10 ഗ്രാം – 2,500
സ്വർണവില ഇനിയും താഴേക്ക്?യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറച്ചതോടെ സ്വർണം കൂടുതല്‍ ഇടിയുമെന്നുള്ള പ്രവചനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ പ്രവചനങ്ങളെല്ലാം തള്ളി വില മുകളിലേക്ക് കുതിച്ചു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നവെന്ന സൂചന ക്രൂഡ് വില ഇടിച്ചതും ഡോളർ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാൻ കാരണമായത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷസ്കിയാനുമായി താൻ ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത് വിപണിക്ക് ആശ്വാസം പകർന്നിരുന്നു. എന്നാല്‍ ആണവ വിഷയത്തില്‍ ഡീലിന് തയ്യാറായില്ലെങ്കില്‍ ഇറാനെ ഭൂമുഖുത്ത് നിന്ന് തുടച്ചുനീക്കുമെന്ന ഭീഷണിയും ട്രംപ് നടത്തി. ഇതാണ് വിപണിയില്‍ വീണ്ടും ആശങ്ക വിതച്ചത്.
ട്രംപ് കടുത്ത നിലപാട് തുടർന്നാല്‍ യുദ്ധം അടുത്തെങ്ങും അവസാനിക്കാനുള്ള സാധ്യത ഇല്ലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയേക്കാം. ക്രൂഡ് വില ഉയരുന്നത് പണപ്പെരുപ്പം കൂട്ടും. ഇത് പലിശ നിരക്ക് കൂടുതല്‍ ഉയർത്താൻ ഫെഡ് റിസർവ്വിനെ പ്രേരിപ്പിച്ചേക്കും. സ്വാഭാവികമായും ഡോളർ മൂല്യം കൂടും. സർക്കാർ ബോണ്ടുകളുടെ വരുമാനം വർധിക്കും. ഇതെല്ലാമാണ് ഇപ്പോള്‍ നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ 4100 ഡോളറിന് താഴേക്ക് പോകാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലും വലിയ വില ഇടിവിന് സാധ്യതയുണ്ട്. അതായത് 22 കാരറ്റ് പവൻ വില നിലവിലെ 1,13,360 ല്‍ നിന്ന് ഏകദേശം 6800 രൂപ വരെ ഇടിഞ്ഞേക്കും. ഗ്രാം വില 13,300 ന് താഴെയെത്തും. പവൻ വില 1.06 ലക്ഷത്തിലേക്ക് കൂപ്പുകുത്തിയേക്കും.
അതേസമയം കേന്ദ്രബാങ്കുകള്‍ സ്വർണം വാങ്ങുന്നത് തുടരുന്നിടത്തോളം കാലം ഒരുപരിധിക്കപ്പുറം വില താഴേക്ക് പോകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല ഡിമാൻ്റ് ഉയർത്തുന്നത് വില കൂടാനും കാരണമാകും. ഈ വർഷം അവസാനത്തോടെ രാജ്യാന്തര വിപണിയില്‍ വില 4900 ഡോളർ വരെ ആകുമെന്നാണ് പ്രവചനങ്ങള്‍.