ഫിബ അണ്ടർ-18 ഏഷ്യാ കപ്പിലേക്കുള്ള ഗൾഫ് യോഗ്യതാ ബാസ്‌കറ്റ്ബോൾ ടൂർണമെന്റിന് ഖത്തറിലെ ദോഹ ഒരുങ്ങി. ജൂലൈ 25 മുതൽ 30 വരെ അൽ ഗറാഫ സ്പോർട്സ് ഹാളിൽ നടക്കുന്ന മത്സരത്തിൽ ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

റൗണ്ട് റോബിൻ രീതിയിൽ നടക്കുന്ന ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന മൂന്ന് ടീമുകൾ അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഫിബ അണ്ടർ-18 ഏഷ്യാ കപ്പിന് യോഗ്യത നേടും. ആതിഥേയരായ ഖത്തർ ജൂലൈ 26-ന് സൗദി അറേബ്യക്കെതിരെയാണ് ആദ്യ മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *