“ജനങ്ങളുടെ അംബാസഡർ” വിപുലിന് ഖത്തർ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹയാത്രയയപ്പ്ഖത്തറിൽ മൂന്ന് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ അംബാസഡർ വിപുൽ‌ക്ക് പ്രവാസി സമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി.ഐ.സി.സി അശോക ഹാളിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐ.ബി.പി.സി) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.ഖത്തർ നേതൃത്വത്തിനും ഇന്ത്യൻ പ്രവാസി സമൂഹത്തിനും നന്ദി രേഖപ്പെടുത്തിയ അംബാസഡർ വിപുൽ, തന്റെ കാലാവധിക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ പരസ്പര സന്ദർശനങ്ങൾ ഇന്ത്യ–ഖത്തർ തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം നൽകിയതായി പറഞ്ഞു.പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും എല്ലാവർക്കും എളുപ്പത്തിൽ സമീപിക്കാവുന്ന അംബാസഡറായിരുന്നതിനാലാണ് കമ്മ്യൂണിറ്റി നേതാക്കൾ അദ്ദേഹത്തെ “ജനങ്ങളുടെ അംബാസഡർ” എന്ന് വിശേഷിപ്പിച്ചത്.8.3 ലക്ഷത്തിലധികം അംഗങ്ങളുള്ള ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ സംഘടിതമായ സമൂഹങ്ങളിലൊന്നാണെന്നും എംബസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു