ഇറാൻ ഖത്തർ ഭൂപ്രദേശത്തിനെതിരെ നടത്തിയതായി ആരോപിക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനും യുഎൻ സുരക്ഷാ കൗൺസിൽ പ്രസിഡന്റിനും ഖത്തർ സമാനമായ കത്തുകൾ കൈമാറി.ഖത്തറിന്റെ യുഎൻ സ്ഥിരം പ്രതിനിധിയായ ഷൈഖ അലിയ അഹമ്മദ് ബിൻ സൈഫ് അൽ താനി അയച്ച കത്തിൽ, ഈ ആക്രമണങ്ങൾ ഖത്തറിന്റെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനവും, മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി.കത്തിൽ, ജൂലൈ 7-ന് ഹോർമുസ് കടലിടുക്കിൽ ഖത്തറിന്റെ ‘അൽ റഖയ്യത്ത്’ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണവും, ജൂലൈ 12-നും 17-നും ഖത്തർ ഭൂപ്രദേശത്തേക്ക് നടന്ന മിസൈൽ ആക്രമണങ്ങളും പരാമർശിക്കുന്നു. ആദ്യ ആക്രമണത്തിൽ മിസൈൽ തടഞ്ഞുനശിപ്പിച്ചതിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായും ഖത്തർ അറിയിച്ചു.ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ജിനീവ കൺവെൻഷനുകളുടെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ഖത്തർ ആരോപിച്ചു. സംഭവങ്ങളിലെ മുഴുവൻ ഉത്തരവാദിത്വവും ഇറാനാണെന്നും, സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്നും കത്തിൽ വ്യക്തമാക്കി.അതേസമയം, യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയം പ്രതിരോധാവകാശം ഖത്തറിനുണ്ടെന്നും, രാജ്യത്തിന്റെ