പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാം; ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുകയും സാധ്യമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രതിമാസ ഓപ്പൺ ഹൗസ് ഇന്ന് നടക്കും.ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് സന്ധീപ് കുമാർ പരിപാടിക്ക് നേതൃത്വം നൽകും.രജിസ്ട്രേഷൻ: ഉച്ചയ്ക്ക് 2:00 മുതൽ 3:00 വരെഓപ്പൺ ഹൗസ്: ഉച്ചയ്ക്ക് 3:00 മുതൽ വൈകുന്നേരം 5:00 വരെവേദി: ഇന്ത്യൻ എംബസി, ദോഹകൂടുതൽ വിവരങ്ങൾക്ക്: 55097295📧 പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ labour.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കാവുന്നതാണ്.