ഗൾഫ് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയാണോ? എയർ ഇന്ത്യയുടെ പുതിയ നിർദേശം അറിഞ്ഞിരിക്കൂ!മസ്കറ്റ്: ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി.വിമാനത്താവളങ്ങളിലെ വർധിച്ച തിരക്കും കർശനമായ സുരക്ഷാ–ഇമിഗ്രേഷൻ പരിശോധനകളും പരിഗണിച്ചാണ് പുതിയ നിർദേശങ്ങൾ.പുതിയ മാർഗനിർദേശപ്രകാരം:✈️ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം.🛂 ഒന്നര മണിക്കൂർ മുമ്പ് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കണം.🚪 ഒരു മണിക്കൂർ മുമ്പ് ബോർഡിങ് ഗേറ്റിൽ എത്തിച്ചേരണം.നിശ്ചിത സമയത്തിന് ശേഷം ബോർഡിങ് ഗേറ്റുകൾ അടയ്ക്കുമെന്നും വൈകിയെത്തുന്ന യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കാതിരിക്കാമെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. യാത്രക്കാർ ആവശ്യത്തിന് സമയം മുൻകൂട്ടി കണക്കാക്കി വിമാനത്താവളത്തിലെത്തുകയും ആവശ്യമായ എല്ലാ യാത്രാ രേഖകളും കൈവശം കരുതുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.