ആവശ്യങ്ങൾക്കായി വ്യക്തിഗത ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ ടാക്സ് അതോറിറ്റി.വ്യക്തിഗത ബാങ്ക് അക്കൗണ്ടിലൂടെ ബിസിനസ് ഇടപാടുകൾ നടത്തിയാലും, അതിൽ നിന്നുള്ള വരുമാനം നികുതി റിട്ടേണിൽ പ്രഖ്യാപിക്കേണ്ട നിയമബാധ്യതയിൽ നിന്ന് ഒഴിവാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.ബിസിനസ് ഇടപാടുകളും വ്യക്തിഗത സാമ്പത്തിക ഇടപാടുകളും ഒരേ അക്കൗണ്ടിലൂടെ നടത്തുന്നത് വരുമാന-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും, ഇത് നികുതി പരിശോധനകളിലും നിയമപരമായ പ്രശ്നങ്ങളിലേക്കും നയിക്കാമെന്നും ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.ബിസിനസ് ആവശ്യങ്ങൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുകയും, എല്ലാ സാമ്പത്തിക ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തി സമയബന്ധിതമായി നികുതി റിട്ടേൺ സമർപ്പിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.വരുമാനം മറച്ചുവയ്ക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ നിയമം പാലിക്കാതിരിക്കുകയോ ചെയ്താൽ അധിക നികുതി, പിഴ, മറ്റ് നിയമനടപടികൾ എന്നിവ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.പ്രത്യേകിച്ച് ഓൺലൈൻ ബിസിനസുകൾ, ചെറുകിട സംരംഭങ്ങൾ, ഫ്രീലാൻസ് സേവനങ്ങൾ എന്നിവ നടത്തുന്നവർ ഈ നിർദ്ദേശം ഗൗരവമായി പാലിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അഭ്യർഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു